യുകെയിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹം 1947 നവംബര്‍ 20 -നായിരുന്നു. വിവാഹ വേദി വെസ്റ്റ്മിന്‍സ്റ്റര്‍ ആബി. 80 വര്‍ഷങ്ങള്‍ക്ക് ആ വിവാഹാഘോഷത്തില്‍ മുറിച്ച വിവാഹ കേക്കിന്റെ ഒരു കഷണം ലേലത്തില്‍ വിറ്റു. വില - 2,200 പൗണ്ട്. അതായത് 2 ലക്ഷം രൂപ. ചൈനയില്‍ നിന്നുള്ള ഒരാളാണ് കേക്ക് വാങ്ങിയിട്ടുള്ളത്. 80 വര്‍ഷം പഴക്കമുള്ള കേക്കിന്റെ കഷണം ഇനി അദ്ദേഹത്തിന് എന്തിനാണാവോ എന്നു ചോദിക്കുന്നവരും നിരവധിയുണ്ട്. ഈ കേക്കിന്റെ കഷണം പണ്ട് ഇതു സമ്മാനമായി കിട്ടിയ യഥാര്‍ത്ഥ ബോക്‌സില്‍ തന്നെയാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്. |