ഇന്ത്യ തിളങ്ങണമെങ്കില്‍, കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മേഖലയിലേക്ക് പ്രവേശിക്കണമെന്നും സാങ്കേതികവിദ്യ ഒരു കരിയര്‍ എന്ന നിലയില്‍ തിരഞ്ഞെടുക്കണമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു. ഗേള്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി (ഐസിടി) ഇന്ത്യ 2024-ന്റെ വേളയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
''നമ്മുടെ സ്വപ്നത്തിലുള്ള ഇന്ത്യ കെട്ടിപ്പടുക്കണമെങ്കില്‍, സാങ്കേതികവിദ്യ നമ്മുടെ ചാലകശക്തിയായിരിക്കും.''
ടെക്നോളജി വ്യവസായം അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നത് ദുര്‍ബലപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ പറഞ്ഞു.
പരസ്യം ചെയ്യല്‍
''ലിംഗ വ്യത്യാസം ലിംഗ പക്ഷപാതത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്, നവീകരണത്തിന്റെ പാതയിലെ ഒരു തടസ്സം കൂടിയാണ്.''ഈ വിഭജനം അവസാനിപ്പിക്കേണ്ടത് തന്ത്രപരമായ അനിവാര്യതയാണ്, വ്യവസായത്തിനും സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും ആവശ്യമാണ്'', അവര്‍ പറഞ്ഞു. |