സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാട്ടും കൂട്ടുമായി അടിച്ചുപൊളിച്ച് സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. സ്റ്റേജ് ഷോയുടെ ചിത്രങ്ങളും വിഡിയോകളും ഗോപി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സഹഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നത്.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് പുണ്യ. ഗോപി സുന്ദറിനൊപ്പം മുന്‍പും സ്റ്റേജ് ഷോകളില്‍ പുണ്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിയില്‍ 'മേല്‍ മേല്‍ മേല്‍ വിണ്ണിലെ' എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഗോപി സുന്ദര്‍ തന്നെ ഈണമൊരുക്കിയ ഗാനമാണിത്. |