Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7788 INR
ukmalayalampathram.com
Sun 31st May 2026
 
 
ഫാഷന്‍
  Add your Comment comment
ലണ്ടനില്‍ ജനിച്ച ഹാരിസണും കൊല്ലത്തുകാരന്‍ ഹരികൃഷ്ണനും വിവാഹിതരായി
Text By: Reporter, ukmalayalampathram
കൊല്ലം നെടുമണ്‍കാവ് സ്വദേശി കെ.എസ്. ഹരികൃഷ്ണനും (30) ലണ്ടന്‍ സ്വദേശി ഇന്‍ഡേര ടമാര ഹാരിസണും (25) വിവാഹിതരായി. കൊട്ടാരക്കര കരീപ്ര നെടുമണ്‍കാവ് കിഴക്കതില്‍ പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയുടെയും ബീനാകുമാരിയുടെയും മകനാണ് ഹരി എന്ന ഹരികൃഷ്ണന്‍. ലണ്ടന്‍ ഡെന്‍ഹാം വില്ലേജില്‍ ക്യാരന്‍ ഹാരിസന്റെ മകളാണ് ഇന്‍ഡേര ടമാര ഹാരിസ്. 12ന് ഇരുവരും ലണ്ടനിലേക്ക് പറക്കും. എന്റെ ജീവിതം ഞാന്‍ ഹരിയിലൂടെ ഡിസൈന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാലാവസ്ഥയും സംസ്‌കാരവും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു. ലണ്ടനില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. ഇന്‍ഡേര അവളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ലൈഫ് ഡിസൈന്‍ ചെയ്തത്.
ലണ്ടനില്‍ പി.ആര്‍ ഏജന്‍സി നടത്തുകയാണ് ഇന്‍ഡേര. ലാറ്റക്സ് ഷീറ്റുകള്‍ ചെറിയ പാനലുകളാക്കി അതില്‍ വ്യത്യസ്ത ശൈലിയിലുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കുന്ന ഹാരി (HAARI) എന്ന ലോകോത്തര ബ്രാന്‍ഡിന്റെ ഉടമയാണ് ഹരി. രണ്ടു വര്‍ഷം മുന്‍പ് ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ലാറ്റക്‌സ് വസ്ത്രമൊരുക്കുന്നതിനിടെയാണ് ഹരിയും ഫാഷന്‍ ഷോയുടെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ഇന്‍ഡേരയും പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും കതിര്‍ മണ്ഡപത്തിലെത്തിച്ചത്.

എസ്.എന്‍.ഡി.പി.യോഗം കൊല്ലം യൂണിയന്‍ കൗണ്‍സിലര്‍ ബി. പ്രതാപിന്റെ ഉടമസ്ഥതയിലുള്ള ഡിലൈറ്റ് ഇവന്റ്‌സാണ് വിവാഹ ചടങ്ങുകള്‍ ക്രമീകരിച്ചത്.
 
Other News in this category

 
 




 
Close Window