കഴിഞ്ഞ ദിവസം ദേശീയ പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ ആലിയ ഭട്ടിന്റെ സാരിയെ കുറിച്ചാണ് ഇന്റര്‍നെറ്റ് ലോകത്തെ ചര്‍ച്ച.
വിവാഹ സാരി ധരിച്ചാണ് ആലിയ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ രാജ്യത്തെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായത്.
ഭര്‍ത്താവും നടനുമായ റണ്‍ബീര്‍ കപൂറിനൊപ്പമാണ് താരം പുരസ്‌കാര വേദിയിലെത്തിയത്. ജീവിതത്തിലെ മനോഹര നിമിഷം എന്നാണ് പുരസ്‌കാര നേട്ടത്തെ കുറിച്ച് ആലിയ പറഞ്ഞത്. ആ ദിവസത്തിലേക്ക് വിവാഹ സാരി തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ചും ആലിയ പറഞ്ഞു.
ആലിയയുടെ ചിത്രങ്ങള്‍ വൈറലായതോടെ വിവാഹസാരിയുടെ വിശേഷങ്ങള്‍ വീണ്ടും നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഐവറി ഓര്‍ഗന്‍സ സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചത്. സബ്യസാച്ചിയാണ് വിവാഹ വസ്ത്രം ആലിയയ്ക്കായി അണിയിച്ചൊരുക്കിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ സാരിയുടെ വില ഏകദേശം 50 ലക്ഷം രൂപയാണ്. ഇത്രയും രൂപയുടെ സാരി ഒരു വട്ടമല്ല, ഒരായിരം വട്ടമെങ്കിലും ധരിക്കണമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
2022 ഏപ്രില്‍ 14 നായിരുന്നു ആലിയ-റണ്‍ബീര്‍ വിവാഹം. ഇരുവരും ഒന്നിച്ച് താമസിച്ച ബാന്ദ്രയിലെ വസതിയില്‍ വെച്ച് ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. |