ഒരാളുമായി ഡേറ്റിംഗിലാണെന്ന് മമ്ത മോഹന്‍ദാസ്. ഈ ബന്ധം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മംമ്ത പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ഇപ്പോള്‍ ഞാന്‍ എവിടെയാണെന്നതില്‍ സന്തോഷമുണ്ട്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു. അതേസമയം ആരുമായാണ് ഡേറ്റിംഗ് എന്ന വിവരം മംമ്ത പങ്കുവച്ചിട്ടില്ല.
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മമ്ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച മംമ്ത സമീപകാലത്ത് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വഗ്രോഗത്തിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മംമ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
മുമ്പുണ്ടായിരുന്ന ഒരു പ്രണയം തകര്‍ന്നതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. ലോസാഞ്ചല്‍സില്‍ വച്ച് ഒരാളെ കണ്ടുമുട്ടി. പ്രണയത്തിലുമായിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന ബന്ധമായിരുന്നു അത്. എന്തൊക്കെയോ കാരണങ്ങള്‍ കൊ്ണ്ട് അത് പരാജയപ്പെട്ടു. എന്നെ സംബന്ധിച്ച് ബന്ധങ്ങള്‍ പ്രധാനമാണെങ്കിലും അതുമൂലമുള്ള അധിക സമ്മര്‍ദ്ദം ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് അതിന് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും അവസരം നല്‍കാം. എന്നാല്‍ അതിനപ്പുറം അത് സമ്മര്‍ദ്ദമാണ്. എനിക്ക് അത് ശരിക്കും ആവശ്യമാണെന്ന് കരുതുന്നില്ല എന്നും മംമ്ത പറഞ്ഞു.
തമിഴില്‍ വിജയ് സേതുപതിക്കൊപ്പം ഉള്ളതാണ് മമ്തയുടെ ഏറ്റവും പുതിയ ചിത്രം. നിതിലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്,? നട്ടി നടരാജ്,? അഭിരാമി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. |