എറണാകുളം ഫോര്‍ട്‌കൊച്ചി സ്വദേശി മാര്‍ട്ടീന മാര്‍ട്ടിനാണ് യുകെ ഫാഷന്‍ ഷോയില്‍ ഫൈനല്‍ വരെ എത്തിയത്. യുകെയിലെ പല കൗണ്ടികളില്‍ നടന്ന മത്സരാര്‍ഥികള്‍ പങ്കെടുത്ത ഫാഷന്‍ ഷോയിലായിരുന്നു മലയാളി നഴ്‌സ് ഇടം നേടിയത്.
ഇതിന് മുന്‍പ് മിസ് ഫെയ്സ് ഓഫ് കേരള അവാര്‍ഡും മാര്‍ട്ടീന സ്വന്തമാക്കിയിട്ടുണ്ട്. എംകെ മലയാളീസ് കൂട്ടായ്മയിലെ അംഗമാണ് മാര്‍ട്ടീന. ഇനി നടക്കുന്ന മിസ് എര്‍ത് ഇംഗ്ലണ്ട്, മിസ് സൂപ്പര്‍ നാഷണല്‍ 2025 തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് നഴ്‌സായ മാര്‍ട്ടീന. |