|
ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. മിനിക്കോയി ദ്വീപാണ് എയര്‍പോര്‍ട്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 2500 മീറ്റര്‍ നീളമുള്ള റണ്‍വേയാകും ഒരുക്കുക. വിവിധ വിമാന സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിമാനത്താവളമെന്ന രീതിയിലാണ് മിനിക്കോയി എയര്‍പോര്‍ട്ട് നിര്‍മ്മിക്കുക.
നേവി, കോസ്റ്റ്ഗാര്‍ഡ്, ഐഎഎഫ് എന്നിവയ്ക്ക് പുറമെ സിവില്‍ ഏവിയേഷന്‍ കമ്പനികള്‍ക്കും ഉപയോഗിക്കാനാകുന്ന തരത്തിലാകും ഇത് തയ്യാറാക്കുക. എയര്‍പോര്‍ട്ടിനൊപ്പം ഇവിടെ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. മാലിദ്വീപിന് വളരെ അടുത്തുള്ള മിനിക്കോയിയുടെ വികസനം മാലിദ്വീപ് ടൂറിസത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. |