Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സെലിബ്രിറ്റികള്‍ വന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി, ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് നവ്യ
reporter

 തിരുവനന്തപുരം: യുവജനോത്സവത്തില്‍ അതിഥികളായി എത്താന്‍ സെബ്രിറ്റികള്‍ വന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി. കേരള സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ അതിഥിയായി എത്തിയ നവ്യ നായര്‍ മന്ത്രിക്ക് മറുപടിയുമായി എത്തി. താന്‍ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നത് എന്നാണ് നവ്യ പറഞ്ഞത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല. സര്‍വകലാശാല കലോത്സവ നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നുമാണ് ഉദ്ഘാടന പ്രസം?ഗത്തില്‍ ശിവന്‍കുട്ടി പറഞ്ഞത്. സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വന്‍ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിന്നാലെ സംസാരിക്കാന്‍ എഴുന്നേറ്റ നവ്യ നായര്‍ മന്ത്രിക്ക് മറുപടി നല്‍കി. താന്‍ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിനെത്താന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നുമാണ് താരം പറഞ്ഞത്. കോളജി വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണത്തിലും താരം പ്രതികരിച്ചു. ഇന്ന് കലാലയങ്ങളില്‍ ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നു. രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളെ കോളജുകളിലേക്ക് അയയ്ക്കുന്നത്. അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം- എന്നാണ് താരം പറഞ്ഞത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window