Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം
reporter

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു. അക്രമങ്ങളോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അസം പൊലീസ് നോട്ടീസ് നല്‍കി. റെയില്‍വേ, ദേശീയ പാത തുടങ്ങി പൊതു, സ്വകാര്യ വസ്തുക്കള്‍ക്ക് നാശനഷ്ടമോ, വ്യക്തികള്‍ക്ക് നേരെ അക്രമോ ഉണ്ടായാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

നാശനഷ്ടത്തിന്റെ മുഴുവന്‍ തുകയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പ്രസ്ഥാനത്തില്‍ നിന്നും ഈടാക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജാ?ഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കേന്ദ്രസേനയെയും പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേ?ദ?ഗതി ചട്ടങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെ ഡല്‍ഹി ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാ?ഗ്രതയിലാണ്. വടക്കുകിഴക്കന്‍ ഡല്‍ഹി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പൊലീസ് ജാ?ഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള ഷഹീന്‍ബാ?ഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്‌ലാ?ഗ് മാര്‍ച്ച് നടത്തും.

 
Other News in this category

 
 




 
Close Window