Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ യുവാവിന്റെ പരാമക്രം: അത്യാഹിത വിഭാഗത്തില്‍ കയറി അക്രമം
reporter

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ ആലപ്പുഴ ചാത്തനാട് ഷിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതില്‍ തകര്‍ക്കുകയും വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു. ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തി. ജനറല്‍ ആശുപത്രി ഡ്യൂട്ടി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെപി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.

 
Other News in this category

 
 




 
Close Window