Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
UK Special
  Add your Comment comment
വെയ്ന്‍സ്‌റ്റൈന്‍ കേസ് അവസാനിപ്പിച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് എതിരായ ലൈംഗികാതിക്രമ കേസില്‍ ബ്രിട്ടന്‍ നടപടികള്‍ അവസാനിപ്പിച്ചു. 1996 ഓഗസ്റ്റില്‍ നടന്നതായി പറയുന്ന അതിക്രമം തെളിയിക്കാന്‍ ഇനി സാധ്യതയില്ലെന്നു വിലയിരുത്തിയാണു നടപടി. യുഎസില്‍ ഒട്ടേറെ ലൈംഗികാതിക്രമ കേസുകളില്‍ ഇപ്പോഴും വെയ്ന്‍സ്‌റ്റൈന്‍ പ്രതിയാണ്.

2017 ല്‍ വെയ്ന്‍സ്‌റ്റൈനെതിരെ വെളിപ്പെടുത്തലുകളുമായി അതിജീവിതമാര്‍ രംഗത്തുവന്നതോടെയാണ് ലോകമാകെ ആഞ്ഞടിച്ച 'മീ ടൂ' ക്യാംപെയ്‌നു തുടക്കമായത്. 2020 ല്‍ ബലാല്‍സംഗ കേസില്‍ 23 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഈ വര്‍ഷം ഏപ്രിലില്‍ റദ്ദാക്കി.

 
Other News in this category

 
 




 
Close Window