Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കുടിയേറ്റ നിയമം കൂടുതല്‍ കടുപ്പം
reporter

ലണ്ടന്‍: യുകെയിലെ കുടിയേറ്റം ഇനി എളുപ്പമല്ലെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സ് (പി.ആര്‍) സ്റ്റാറ്റസ് ലഭിച്ചാലും കാലങ്ങളോളം ഇവിടെ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ക്ക് പിന്നീട് പി.ആര്‍ ലഭിച്ച് സ്ഥിരജീവിതം തുടരുന്ന സാഹചര്യം നിയന്ത്രിക്കാനാണ് നടപടി. പി.ആര്‍ ലഭിക്കാന്‍ വേണ്ട കാലയളവ് പത്ത് വര്‍ഷമായി കൂട്ടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം തെളിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വൈദഗ്ധ്യമുള്ളവരെ മാത്രമാണ് യുകെയിലേക്ക് ആവശ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശികള്‍ തൊഴിലിടങ്ങള്‍ കൈയ്യടക്കുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് ഭരണകൂടം.

പി.ആര്‍ സ്റ്റാറ്റസ് കാലാകാലങ്ങളായി പുനപരിശോധിക്കും. ഫലത്തെ ആശ്രയിച്ചായിരിക്കും തുടര്‍ തീരുമാനം. അഭയാര്‍ത്ഥികളെ എപ്പോഴും തിരിച്ചയക്കാന്‍ കഴിയും. നിലവിലെ കുടിയേറ്റക്കാര്‍ക്കും പുതിയ നിയമം ബാധകമാകുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

കര്‍ശന നടപടികളിലൂടെ കുടിയേറ്റ നിയന്ത്രണം ശക്തമാക്കാനാണ് യുകെയുടെ നീക്കം

 
Other News in this category

 
 




 
Close Window