Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍ പങ്കാളിയാകാത്തതില്‍ ട്രംപിന്റെ നീരസം
reporter

വാഷിങ്ടണ്‍: ഇറാനിതെരായ ആക്രമണത്തില്‍ ബ്രിട്ടന്‍ പങ്കാളിയാകാത്തതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീരസം പ്രകടിപ്പിച്ചു. ''യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടന്‍ ഇനി യുദ്ധക്കപ്പലുകള്‍ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് മറക്കില്ല'' എന്നും ട്രംപ് വ്യക്തമാക്കി.

ബ്രിട്ടന്‍ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് അയക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമെന്നും, ഇതുവരെ ആക്രമണം നടത്താത്ത സ്ഥലങ്ങളിലും ആക്രമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ഇറാന്‍ ഇന്ന് പശ്ചിമേഷ്യക്ക് ഭീഷണി അല്ല, ഒരു പരാജിത രാജ്യമാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചുറ്റുമുള്ള രാജ്യങ്ങളോട് ഇറാന്‍ തോല്‍ക്കുന്നത് ഇതാദ്യം,'' എന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നീക്കങ്ങളാണ് ഇറാന്‍ കീഴടങ്ങാന്‍ കാരണമായതെന്നും, ഇറാന്‍ സമ്പൂര്‍ണമായി തങ്ങള്‍ക്ക് കീഴ്‌പ്പെടണം എന്നും ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് ബ്രിട്ടന്‍ രണ്ട് വിമാനവാഹിനി കപ്പലുകള്‍ അയക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന.

ഇറാനുമായുള്ള യുദ്ധം ഇതിനകം ജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു

 
Other News in this category

 
 




 
Close Window