Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ യുവ ഡിസൈനറുടെ തിളക്കമാര്‍ന്ന അരങ്ങേറ്റം
reporter

ലണ്ടന്‍: ലോകപ്രശസ്ത മോഡലുകളും ഡിസൈനര്‍മാരും അണിനിരക്കുന്ന ലണ്ടന്‍ ഫാഷന്‍ വീക്കില്‍ 23 കാരിയായ ഖുഷി കുമാര്‍ തന്റെ സ്വന്തം ഡിസൈനുകളുമായി റാമ്പില്‍ എത്തി. കാണികളെ വിസ്മയിപ്പിച്ച അവതരണത്തോടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഡിസൈനര്‍ എന്ന ബഹുമതി ഖുഷിക്ക് ലഭിച്ചു.

''എന്റെ വസ്ത്രത്തില്‍ സ്ത്രീകള്‍ക്ക് സന്തോഷം തോന്നണം'' എന്നതാണ് ഖുഷിയുടെ ആഗ്രഹം. പുതുതലമുറയായ ജെന്‍ സി യുവാക്കളെ ലക്ഷ്യമാക്കി അന്താരാഷ്ട്ര അരങ്ങേറ്റം നേടിയത് വലിയ നേട്ടമായി. 2026 ഫെബ്രുവരി 21-ന് നടന്ന ഫാഷന്‍ വീക്കിലെ ഫാഷന്‍ സ്‌കൗട്ട് വണ്‍സ് ടു വാച്ച് പരിപാടിയില്‍ 'കലന്ത - അവേക്കണിങ് ഓഫ് ദി ഹൗസ്' എന്ന പേരില്‍ എട്ട് ഔട്ട്ഫിറ്റുകളാണ് ഖുഷി അവതരിപ്പിച്ചത്. നടി പൂജ ഹെഗ്ഡെ ഷോസ്റ്റോപ്പറായി എത്തിയിരുന്നു.

ഈ നേട്ടത്തിന് പിന്നില്‍ വര്‍ഷങ്ങളായ പരിശ്രമമാണ്. ഫാഷന്‍ വ്യവസായത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, പിആര്‍, കയറ്റുമതി, തുണിത്തരങ്ങള്‍, വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും അറിവ് സമ്പാദിച്ചാണ് ഖുഷി മുന്നേറിയത്. ഓരോ വേഷവും ഓരോ കഥകളാണ് നല്‍കുന്നതെന്ന് അവര്‍ക്കുള്ള വിശ്വാസം.

യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലാണ് ഖുഷി പഠിച്ചത്. മാതാപിതാക്കളുടെ വിവാഹ ഫോട്ടോയില്‍ കണ്ട സിന്ദൂരത്തിന്റെ കടും ചുവപ്പ് നിറമാണ് അവരെ പ്രചോദിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബര്‍ഗണ്ടി വെല്‍വെറ്റില്‍ ഗോള്‍ഡന്‍ വര്‍ക്ക് ചേര്‍ത്ത് പ്രത്യേക കളക്ഷന്‍ ഒരുക്കിയത്.

ലണ്ടന്‍ തെരുവുകളില്‍ നിന്നും വിന്റേജ് സ്റ്റോറുകളില്‍ നിന്നും ശേഖരിച്ച വസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഖുഷിയുടെ ഡിസൈനുകള്‍ക്ക് വ്യത്യസ്തത നല്‍കിയത്. സ്‌റ്റൈലിങ്, ഡിസൈന്‍, സിലൗറ്റ് എന്നിവയില്‍ പുതുമ കൊണ്ടുവരാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു

 
Other News in this category

 
 




 
Close Window