ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ച് വീഴ്ത്താന്‍ ബൈഡന്‍ യുഎസ് സൈന്യത്തിന് ഉത്തരവിട്ടു. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആളാപയമില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാഖ്, ജോര്‍ദാന്‍ വ്യോമപാത അടച്ചു. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ തായാറാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു. ടെല്‍ അവീവിലെ ജാഫയില്‍ വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ ഇസ്രയേല്‍ പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ട്.
അതേസമയം, ഇസ്രയേലില്‍ ഉടനീളം അപായ സൈറന്‍ നല്‍കി. ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.
ഇറാന്‍ 100 -ലധികം മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെല്‍ അവീവിലെ ജാഫയില്‍ വെടിവെപ്പ് ഉണ്ടായി. റെയില്‍വേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിര്‍ത്തത്. നാല് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. |