Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
I.E.L.T.S പരീക്ഷയ്ക്ക് കാലാവധി ഇല്ല എന്ന വാദം ഇമിഗ്രേഷന്‍ കോടതി അംഗീകരിച്ചു
സോളിസിറ്റര്‍ പോള്‍ ജോണ്‍
ലണ്ടന്‍ : I.E.L.T.S പരീക്ഷയ്ക്ക് രണ്ടു വര്‍ഷം മാത്രമേ നിയമപരമായ validity ഉള്ളൂ എന്നതാണ് പൊതുവേയുള്ള അനുമാനം.എന്നാല്‍ I.E.L.T.S results ല്‍ testന്റെ validity period നെ കുറിച്ച് എങ്ങും പറയുന്നില്ല.രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ടെസ്റ്റ് നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം re asses ചെയ്താല്‍ നന്ന് എന്നൊരു റെക്കമന്റേഷന്‍ മാത്രമാണ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

I.E.L.T.S test ന്റെ validity കഴിഞ്ഞു എന്ന പേരില്‍ ധാരാളം tier 4 student വിസാ ആപ്ലിക്കേഷനുകള്‍ യു കെ ബോര്‍ഡര്‍ ഏജന്‍സി ഈയിടെ refuse ചെയ്യുകയുണ്ടായി.ഞങ്ങളുടെ കക്ഷിയായ വിദ്യാര്‍ത്ഥിനി 20002ല്‍ ഇന്ത്യയില്‍ നിന്നും I.E.L.T.S പരീക്ഷയില്‍ overall band score ലഭിച്ചിട്ടുള്ള ആളായിരുന്നു.ഇവിടെ ടീച്ചര്‍ ട്രെയ്‌നിങ്ങ് കോഴ്‌സു ചെയ്യാനായിട്ടാണ് എത്തിയത്.level 4 complte ചെയ്തതിന് ശേഷം level 5 ചെയ്യുന്നതിനായി വിസാ എക്‌സറ്റന്‍ഷന്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ ഈ അപേക്ഷ I.E.L.T.Sന്റെ കാലാവധി കഴിഞ്ഞു പോയെന്ന പേരില്‍ refuse ചെയ്യുകയായിരുന്നു.

വിസ refusal ആയ ശേഷം ഈ വിദ്യാര്‍ത്ഥിനി പരീക്ഷ വീണ്ടും എടുക്കുകയും അതില്‍ 65 overall score നേടുകയുമുണ്ടായി.I.E.L.T.S ന്റെ കാലാവധി തീരുന്നില്ലെന്ന് നിരീക്ഷിച്ച കോടതി യുകെയില്‍ എത്തിയ ശേഷം ഓരോ വിദ്യാര്‍ത്ഥിയുടേയും ഭാഷാ പ്രാവീണ്യം കൂടുകയാണ് ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു.അതിനാല്‍ വിദ്യാര്‍ത്ഥിനി സിഎഎസിന് 30 പോയിന്റ് നല്‍കി ഇമിഗ്രേഷന്‍ കോടതി അപ്പീല്‍ അനുവദിക്കുകയും ചെയ്തു.

ധാരാളം വിദ്യാര്‍ത്ഥികളുടെ വിസ ഈ വിധത്തില്‍ refuse ആകാറുണ്ട്.വിദഗ്‌ധോപദേശത്തോടു കൂടിയുള്ള ഇമിഗ്രേഷന്‍ അപ്പീലില്‍ ഇങ്ങനെയുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ ഇടയാകുന്നുമുണ്ട്.

പുതിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ നിയമം നടപ്പാക്കിയതിന് ശേഷം ഞങ്ങള്‍ വിജയിച്ച മൂന്നാമത്തെ ഈ വിധത്തിലുള്ള ഇമിഗ്രേഷന്‍ അപ്പീലാണിത്.നിസ്സാര കാര്യങ്ങള്‍ക്ക് വിസ നല്‍കാതിരിക്കാനുള്ള യു കെ ബോര്‍ഡര്‍ ഏജന്‍സിയുടെ പ്രവണത കോടതികളെ 'judicially active ' ആക്കിയിരിക്കുന്നു എന്നു തന്നെ കാണാം.
 
Other News in this category

 
 




 
Close Window