ലോക ചെസ് ചാമ്പ്യന്‍പട്ടം ഏറ്റുവാങ്ങി ഡി ഗുകേഷ്. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തോടെയാണ് ഇന്ത്യയുടെ ഗുകേഷ് കിരീടമണിത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യന്‍പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. പതിനാല് റൗണ്ട് നീണ്ട ക്ലാസിക്കല്‍ ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ച് ഗുകേഷ് ചാമ്പ്യനായത്.
പതിമൂന്ന് റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു പതിനാലാം റൗണ്ടില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ഡി ഗുകേഷ് ലോകപട്ടം ചാര്‍ത്തിയത്. ലോക ചാമ്പ്യനായ ഗുകേഷിന് സമ്മാനമായി 11.45 കോടി രൂപ ലഭിക്കും. ഡിങ് ലിറന് 9.75 കോടി രൂപയും ലഭിക്കും. മൂന്ന് ജയമുള്‍പ്പടെ ഏഴരപ്പോയിന്റുമായാണ് ഗുകേഷിന്റെ കിരീടനേട്ടം. |