Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
UK Special
  Add your Comment comment
മലയാളി തിളക്കത്തില്‍ വെയില്‍സ് ടീം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിന് പുറമെ വെയില്‍സ് ടീമിലും മലയാളി സാന്നിധ്യം. വെയില്‍സിന്റെ പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്‌സ്, ജീവാ ജോണ്‍സന്‍, വോള്‍ഗാ സേവ്യര്‍, അമൃത എന്നിവരാണ് പങ്കെടുക്കുന്നത്. എല്ലാ വര്‍ഷവും നടത്തി വരുന്ന കബഡി മത്സരങ്ങളുടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും സെലക്ഷന്‍ ലഭിച്ചാണ് ഇവര്‍ വെയില്‍സ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയില്‍സ് ടീമുകളെ പരിശീലിപ്പിക്കുന്നത് മുന്‍ ഇംഗ്ലണ്ട് താരമായ മലയാളി സജു മാത്യു ആണ്. വെയില്‍സ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോര്‍ക് യൂണിവേഴ്‌സിറ്റി ഹള്‍ - യോര്‍ക് മെഡിക്കല്‍ സ്‌കൂളിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അഭിഷേക് അലക്‌സ്. യുക്മ മുന്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസിന്റെ മകനാണ് 23 വയസ്സുകാരന്‍ ആയ അഭിഷേക്.

നോട്ടിങ്ങാം റോയല്‍സ് താരങ്ങളായ ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഡയറക്ടര്‍മാരായ സാജു മാത്യു, രാജു ജോര്‍ജ്, ജിത്തു ജോസ് എന്നിവരാണ്. ടീമുകളില്‍ ഇടം നേടിയ മലയാളി താരങ്ങളെ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗീസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളില്‍ പുരുഷന്‍മാരുടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സ്‌കോട്?ലന്‍ഡ്, ഇറ്റലി, ഹേംകോംങ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയില്‍സ് ടീം കളിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ സ്‌കോട്?ലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ഇറ്റലിയേയും ഹോംകോങ്ങിനേയും തറപറ്റിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ് വെയില്‍സ് ടീം. ഇന്ന് യുകെ സമയം ഉച്ചയ്ക്ക് 12ന് കരുത്തരായ ഇന്ത്യയെ വെയില്‍സ് നേരിടും. മത്സരങ്ങള്‍ ബിബിസി ഐ പ്ലെയറിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്പലം സ്വദേശി ആതിര സുനിലാണ് രംഗത്തുള്ളത്. ആതിരയ്ക്കു പുറമെ മൂന്നു മലയാളി വനിതകള്‍കൂടി ടീമിലുണ്ട്. പുരുഷ ടീമില്‍ രണ്ടു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 17 മുതല്‍ 23 വരെ ഇംഗ്ലണ്ടിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇറാനുമെല്ലാം പങ്കെടുക്കുന്ന കബഡി ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി പ്രെസ്സിമോള്‍ കെ. പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവര്‍ വനിതാ ടീമിലും മലപ്പുറം പൊന്നാനി സ്വദേശി കെ.മഷൂദ്, കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അഭിജിത് കൃഷ്ണന്‍ എന്നിവര്‍ പുരുഷ ടീമിലും ഇടം നേടി. ബ്രിട്ടിഷ് കബഡി ലീഗില്‍ വനിതാ കിരീടം നേടിയ നോട്ടിങ്ങാം ക്വീന്‍സ് ടീമംഗങ്ങളാണു നാലു വനിതകളും. പുരുഷ വിഭാഗത്തില്‍ റണ്ണര്‍ അപ്പുകളായ നോട്ടിങ്ങാം റോയല്‍സ് അംഗങ്ങളാണു മഷൂദും അഭിജിത്തും.

 
Other News in this category

 
 




 
Close Window