Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1974 INR  1 EURO=105.0972 INR
ukmalayalampathram.com
Wed 14th Jan 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുട്യൂബ് വ്‌ളോഗര്‍ക്കെതിരേ കേസ്
reporter

ആലപ്പുഴ: സ്വര്‍ണാഭരണങ്ങള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സഹോദരിയെ മര്‍ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്‌ലോ?ഗര്‍ക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. മണ്ണഞ്ചേരി സ്വദേശി ഗ്രീന്‍ഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി.

സഹോദരിയായ റോഷ്‌നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം മൂന്നിന് സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതി സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നാലെ അമ്മയെയും സഹോദരിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യുട്യൂബ് ചാനല്‍ വഴിയും മറ്റ് സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window