| ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. യുകെയില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുവാനായി നാളെ രാവിലെ 10:30 മുതല്‍ 12:30 വരെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് മാര്‍ട്ടിയേഴ്സ് ആര്‍സി ചര്‍ച്ചില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും.
 പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തപ്പെടും. പൊതുദര്‍ശന സമയത്ത് സന്ദര്‍ശകര്‍ അവരുടെ വാഹനങ്ങള്‍ ക്രമമായി പാര്‍ക്ക് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഹെറിഫോഡ് മലയാളി അസോസിയേഷന്‍ അറിയിച്ചു.
 
 ദേവാലയത്തിന്റെ വിലാസം
 
 Our Lady Queen of Martyrs RC Church, 101 Belmont Road, Hereford, HR2 7JR
 
 കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേല്‍ വീട്ടില്‍ സനല്‍ ആന്റണി (41) കുഴഞ്ഞുവീണാണ് വീണാണ് മരണമടഞ്ഞത്. രണ്ട് വര്‍ഷം മുന്‍പാണ് സനല്‍ യുകെയില്‍ എത്തുന്നത്. ഭാര്യ ജോസ്മിക്ക് ഹെറിഫോര്‍ഡിലെ ഫീല്‍ഡ് ഫാം കെയര്‍ ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സനല്‍ കുടുംബമായി യുകെയില്‍ എത്തിയത്. സോന (12), സേറ (8) എന്നിവരാണ് മക്കള്‍. സനലിന്റെ കുടുംബം സിറോ മലബാര്‍ സഭയിലെ അംഗങ്ങളാണ്.
 |