Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
UK Special
  Add your Comment comment
യുകെയിലെ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടാനുള്ള എ ലെവല്‍ പരീക്ഷാ ഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും
Text By: UK Malayalam Pathram
ഈ വര്‍ഷത്തെ എ-ലെവല്‍ ഫലങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രവചനം. കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍. വരുന്ന വ്യാഴാഴ്ചയാണ് ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതനുസരിച്ചാകും യൂണിവേഴ്സിറ്റിയില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്മെന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

ബക്കിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പത്തില്‍ മൂന്ന് എന്‍ട്രികള്‍ക്കും ചുരുങ്ങിയത് ഒരു എ'യെങ്കിലും ലഭിക്കുമെന്നും, പത്തിലൊന്ന് പേര്‍ക്ക് എ ഗ്രേഡ് ലഭിക്കുമെന്നും വ്യക്തമായത്. അതേസമയം ടോപ്പ് ഗ്രേഡുകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ ലീഡ് ഉയര്‍ത്തുമെന്നും പ്രവചനം കൂട്ടിച്ചേര്‍ക്കുന്നു.
 
Other News in this category

 
 




 
Close Window