കൊച്ചി: പുതുവത്സരത്തലേന്ന് കൊച്ചിയിലെ കടവന്ത്ര ബെവ്‌ക്കോ ഔട്ട്‌ലെറ്റില്‍ ഒരു കോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടന്നു. ഒറ്റ ദിവസം 1,00,16,610 രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്.
രണ്ടാം സ്ഥാനവും കൊച്ചിയ്ക്കുതന്നെ. രവിപുരത്തുള്ള ഔട്ട്‌ലെറ്റില്‍ 95,08,670 രൂപയുടെ മദ്യം വിറ്റപ്പോള്‍, മൂന്നാം സ്ഥാനത്ത് എടപ്പാള്‍ കുറ്റിപ്പാലത്തുള്ള ഔട്ട്‌ലെറ്റ് 82,86,090 രൂപയുടെ വില്‍പ്പനയുമായി എത്തി.
ക്രിസ്മസ് തലേന്ന് കടവന്ത്ര ഔട്ട്‌ലെറ്റില്‍ 66.88 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. അന്ന് സംസ്ഥാനത്ത് മൂന്നാമതായിരുന്നു കടവന്ത്ര. പുതുവത്സരത്തലേന്ന് ഇവിടെ 69.78 ലക്ഷം രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് വിറ്റുപോയത്.
വിദേശ മദ്യം 15.04 ലക്ഷം രൂപ, ബിയര്‍ 11.81 ലക്ഷം രൂപ, വൈന്‍ 3 ലക്ഷം രൂപ, വിദേശ നിര്‍മിത വൈന്‍ 42,710 രൂപ എന്നിങ്ങനെയായിരുന്നു വില്‍പ്പനയുടെ കണക്ക്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി ബെവ്‌ക്കോ കണക്കുകള്‍ വ്യക്തമാക്കുന്നു