Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലേബര്‍ പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന: ജനജീവിതച്ചെലവിന് പുതിയ ഭാരം
reporter

ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബര്‍ മുതല്‍ ആറു മാസം കൊണ്ട് നടപ്പിലാക്കാന്‍ നീക്കം തുടങ്ങി. നടപടി തിരുത്തണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് മേല്‍ സമ്മര്‍ദം ശക്തമാകുമ്പോഴും, തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

15 വര്‍ഷത്തിനിടെ ആദ്യമായാണ് ഫ്യൂവല്‍ ഡ്യൂട്ടി ഉയരുന്നത്. സെപ്റ്റംബറില്‍ താല്‍ക്കാലികമായി നടപ്പാക്കിയ 5 പെന്‍സ് കട്ടിംഗ് റദ്ദാക്കുന്നതോടെ ലിറ്ററിന് ഒരു പെന്‍സ് വീതം പമ്പുകളില്‍ ചെലവ് കൂടും. ഡിസംബറില്‍ 2 പെന്‍സ് കൂടി, 2027 മാര്‍ച്ചില്‍ മറ്റൊരു 2 പെന്‍സ് വര്‍ധനയും പദ്ധതിയിലുണ്ട്.

2022-ല്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നപ്പോള്‍ ടോറികള്‍ താല്‍ക്കാലികമായി ഫ്യൂവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ ഈ ആശ്വാസം റദ്ദാക്കാനുള്ള നീക്കം ബിസിനസ്സുകള്‍ക്കും കുടുംബങ്ങള്‍ക്കും കനത്ത ആഘാതമായിരിക്കുമെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി ക്യാബിനറ്റിനോട് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത് എന്നതാണ് വൈരുദ്ധ്യം. മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ അടിവേര്‍ ഇളകുമെന്ന ആശങ്കകള്‍ക്കിടയില്‍, ജനങ്ങളുടെ പോക്കറ്റില്‍ പണം എത്തിക്കുമെന്ന് സ്റ്റാര്‍മര്‍ ഉറപ്പുനല്‍കുന്നു.

ഇതിനിടെ, റിഫോം യുകെ അധികാരത്തിലെത്തിയാല്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കട്ട് തിരികെ കൊണ്ടുവരുമെന്ന് നൈജല്‍ ഫരാഗ് പ്രഖ്യാപിച്ചു

 
Other News in this category

 
 




 
Close Window