Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ട്രംപിന്റെ വിദേശനയങ്ങള്‍ക്കെതിരെ എഡ് ഡേവിയുടെ രൂക്ഷ വിമര്‍ശനം
reporter

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിദേശനയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുകെയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് എഡ് ഡേവി രംഗത്തെത്തി. ട്രംപ് 'ഇന്റര്‍നാഷനല്‍ ഗ്യാങ്സ്റ്റര്‍' ആണെന്നും, അമേരിക്ക കണ്ടിട്ടുള്ളതില്‍ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണെന്നും അദ്ദേഹം ആരോപിച്ചു.

യുകെ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവാണ് എഡ് ഡേവി. ഡെന്മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള ട്രംപിന്റെ നീക്കത്തെയും, അതിനെ എതിര്‍ത്ത യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മേല്‍ വ്യാപാര താരിഫുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തെയും തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

സഖ്യകക്ഷികളുടെ പരമാധികാരത്തെ ട്രംപ് അവഗണിക്കുന്നുവെന്നും, ഇത് നാറ്റോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും ഡേവി ചൂണ്ടിക്കാട്ടി. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 10 മുതല്‍ 25 ശതമാനം വരെ ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ട്രംപിന്റെ ഇത്തരം നീക്കങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും മാത്രമാണ് ഗുണം ചെയ്യുന്നതെന്നും, മുന്‍ കണ്‍സര്‍വേറ്റീവ് ഭരണകൂടവും നിലവിലെ ലേബര്‍ സര്‍ക്കാരും ട്രംപിനെ പ്രീതിപ്പെടുത്തുന്ന നയമാണ് സ്വീകരിക്കുന്നതെന്നും, അത് പരാജയപ്പെട്ടതായും ഡേവി ആരോപിച്ചു.

അതേസമയം, ഈ വിമര്‍ശനങ്ങളെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് തള്ളി. അമേരിക്കയും സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു

 
Other News in this category

 
 




 
Close Window