Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.3306 INR
ukmalayalampathram.com
Wed 01st Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പഠിച്ചാല്‍ സ്‌കോളര്‍ഷിപ്പ് നല്‍കില്ല: യുഎഇ നടത്തിയ പ്രഖ്യാപനം യുകെയ്ക്കു വലിയ നഷ്ടമുണ്ടാക്കും
Text By: UK Malayalam Pathram
വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ചില സ്‌കോളര്‍ഷിപ്പുകള്‍ യുഎഇ നിര്‍ത്തലാക്കി. ബ്രിട്ടീഷ് കാമ്പസുകളില്‍ തീവ്രവാദ സ്വഭാവമുള്ള പ്രവണതകള്‍ വര്‍ദ്ധിക്കുന്നതായി ബ്രിട്ടനിലെ തന്നെ 'പ്രിവെന്റ്' ഡാറ്റ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയതിനാല്‍, ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പഠിക്കുന്നതിനായി പോകുന്ന യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ നല്‍കിയിരുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ഇനി കിട്ടില്ല. യുഎഇയടക്കം പല ഇസ്ലാമിക രാജ്യങ്ങളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലീം ബ്രദര്‍ഹുഡിനെ നിരോധിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിസമ്മതത്തെത്തുടര്‍ന്നാണ് ഈ നടപടി. ഈ തീരുമാനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഇസ്ലാമിക തീവ്രവാദം വര്‍ദ്ധിച്ചുവരുന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തിലാണിത്. ബ്രിട്ടനിലെ കാമ്പസുകളില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ സ്വാധീനം ശക്തമാകുന്നത് തങ്ങളുടെ വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുമെന്ന ആശങ്കയിലാണ് യുഎഇ ഭരണകൂടം ഈ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചിരുന്നു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച വിദേശ സര്‍വകലാശാലകളുടെ പുതിയ പട്ടികയില്‍ നിന്ന് ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ എമിറാത്തി (യുഎഇ) വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ബ്രിട്ടനില്‍ ഉന്നതപഠനം നടത്താന്‍ സാധിക്കില്ല. അമേരിക്ക, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ ഇപ്പോഴും പട്ടികയിലുണ്ടെങ്കിലും ബ്രിട്ടനെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window