Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
അമ്മയും മകളും ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍
reporter

കമലേശ്വരത്ത് എസ്.എല്‍. സജിത (54)യും മകള്‍ ഗ്രീമ എസ്. രാജ് (30)യും വീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാളെ പൊലീസ് തടഞ്ഞത്.

സംഭവവിവരം

- അയര്‍ലന്‍ഡില്‍ കോളജ് അധ്യാപകനായ ഉണ്ണിക്കൃഷ്ണനെ ലുക്ക്ഔട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്.

- ഇന്ന് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിക്കും.

- ഗ്രീമയുടെ ആത്മഹത്യക്കുറിപ്പില്‍ ഭര്‍ത്താവാണ് തന്റെയും അമ്മയുടെയും മരണത്തിന് കാരണമെന്ന് വ്യക്തമാക്കിയിരുന്നു.

- ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്.

- ബുധനാഴ്ച വൈകിട്ടാണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കളുടെ ആരോപണം

- സജിത അടുത്ത ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ച് ആത്മഹത്യയ്ക്ക് ഉണ്ണിക്കൃഷ്ണനാണ് കാരണമെന്ന് പറഞ്ഞിരുന്നു.

- 200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും അടക്കം സ്വത്തുക്കളും നല്‍കി വിവാഹം നടത്തിയെങ്കിലും സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

- വിവാഹം കഴിഞ്ഞ് 25-ാം ദിവസം തന്നെ ഭര്‍ത്താവ് ഗ്രീമയെ ഉപേക്ഷിച്ചു.

- ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ണിക്കൃഷ്ണന്റെ പെരുമാറ്റം ഗ്രീമയെയും സജിതയെയും മാനസികമായി തകര്‍ത്തുവെന്നും അതാണ് ജീവനൊടുക്കാനുള്ള കാരണമെന്നുമാണ് ബന്ധുക്കളുടെ വാദം.

പശ്ചാത്തലം

- സജിതയുടെ ഭര്‍ത്താവും മുന്‍ കൃഷി ഓഫിസറുമായ രാജീവ് ഹൃദയാഘാതം മൂലം ഒരുമാസം മുന്‍പാണ് മരിച്ചത്.

- സജിതയുടെയും ഗ്രീമയുടെയും മൃതദേഹങ്ങള്‍ മുട്ടത്തറ ശ്മശാനത്തില്‍ സംസ്‌കരിച്ചു

 
Other News in this category

 
 




 
Close Window