Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി സ്റ്റെഫാന്‍ വര്‍ഗീസ് അന്തരിച്ചു
reporter

ലണ്ടന്‍: ബിരുദം നേടാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി സ്റ്റെഫാന്‍ വര്‍ഗീസ് (23) യുകെയില്‍ അപ്രതീക്ഷിതമായി അന്തരിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ സ്റ്റെഫാന്‍, പ്ലേസ്‌മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റര്‍ബറോയില്‍ താമസിച്ചു വരികയായിരുന്നു. ഹോസ്പിറ്റല്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അദ്ദേഹം മാതാപിതാക്കളുമായി പതിവുപോലെ സംസാരിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം താമസ സ്ഥലത്ത് ലാപ്‌ടോപ്പിന് മുന്നില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിംഗപ്പൂരില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ പത്തനംതിട്ട തിരുവല്ല പുതുശ്ശേരി സ്വദേശികളായ ഡോ. വിനോദ് വര്‍ഗീസ് - ഗ്രേസ് വര്‍ഗീസ് ദമ്പതികളാണ് മാതാപിതാക്കള്‍. സോഫിയ വര്‍ഗീസ് ഏക സഹോദരിയാണ്. ഏതാനും ആഴ്ചകള്‍ക്കകം ഡോക്ടര്‍ ആകേണ്ടിയിരുന്ന സ്റ്റെഫാന്റെ വേര്‍പാട് കുടുംബത്തെയും പ്രാദേശിക മലയാളി സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

പഠനത്തില്‍ മികവ് തെളിയിച്ച സ്റ്റെഫാന്‍ ആത്മീയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നോര്‍ത്ത് ലണ്ടന്‍ ഹെമല്‍ ഹെമസ്റ്റഡ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഇടവക അംഗങ്ങളാണ് കുടുംബം. സംസ്‌കാരം പിന്നീട്

 
Other News in this category

 
 




 
Close Window