Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പോലീസ് കോണ്‍സ്റ്റാബുലറികളുടെ എണ്ണം ചുരുക്കാന്‍ ഹോം സെക്രട്ടറി
reporter

ലണ്ടന്‍: ദശകങ്ങള്‍ക്കിടയില്‍ ആദ്യമായാണ് യുകെയിലെ പോലീസ് സേനകളില്‍ വന്‍ പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിക്കുന്നത്. ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിലവിലുള്ള 43 പോലീസ് കോണ്‍സ്റ്റാബുലറികളുടെ എണ്ണം ചുരുക്കുമെന്നാണ് സൂചന.

നിലവിലെ മോഡല്‍ അനാവശ്യമായി ഉദ്യോഗസ്ഥവൃന്ദം സൃഷ്ടിക്കുകയും ധനം പാഴാക്കുകയും ചെയ്യുന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ ചെറിയ സേനകള്‍ ഗുരുതര കുറ്റകൃത്യങ്ങളെ നേരിടാന്‍ പര്യാപ്തമല്ലെന്നതാണ് ഗവണ്‍മെന്റിന്റെ നിലപാട്.

ബാക്ക്ഓഫീസ് ജോലികള്‍ ലയിപ്പിക്കുന്ന രീതിയിലായിരിക്കും പരിഷ്‌കാരങ്ങള്‍. ഇതുവഴി കൂടുതല്‍ പോലീസ് ഓഫീസര്‍മാരെ തെരുവിലിറക്കാന്‍ ആവശ്യമായ ശ്രോതസ്സുകള്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

കൂടാതെ സമീപകാലത്ത് അപ്രത്യക്ഷമായ നെയ്ബര്‍ഹുഡ് പോലീസിംഗ് തിരിച്ചെത്തിക്കാനുള്ള പദ്ധതിയും പ്രഖ്യാപിക്കപ്പെടും. ഇതുവഴി പ്രാദേശികമായി നടക്കുന്ന ഷോപ്പ് മോഷണങ്ങള്‍, സാമൂഹിക വിരുദ്ധരുടെ പെരുമാറ്റങ്ങള്‍ എന്നിവയെ ഫലപ്രദമായി നേരിടാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

എന്നാല്‍ കുറ്റകൃത്യങ്ങളെ നേരിടാനുള്ള പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിമര്‍ശനവുമായി കണ്‍സര്‍വേറ്റീവുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ 2034 വരെ നടപ്പിലാകില്ലെന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതോടെ പോലീസും ഹോം സെക്രട്ടറിയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്

 
Other News in this category

 
 




 
Close Window