Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
UK Special
  Add your Comment comment
ആദ്യമായി ട്രംപിനെ വിമര്‍ശിച്ച് ഹാരി രാജകുമാരന്‍: കാര്യങ്ങളെ സത്യസന്ധമായി നോക്കി കാണണമെന്ന് ഹാരിയുടെ അഭ്യര്‍ഥന
Text By: UK Malayalam Pathram
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സത്യസന്ധതയോടെയും ആദരവോടെയും കാണണമെന്ന് ഹാരി രാജകുമാരന്‍. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നാറ്റോ സഖ്യ സേവനങ്ങള്‍ മുന്‍ നിരയില്‍ നിന്ന് മാറി നിന്നെന്ന പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് ഹാരിയുടെ പ്രതികരണം.

അഫ്ഗാനില്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം യുദ്ധം മാറ്റിമറിച്ചു. 457 ബ്രിട്ടീഷ് സൈനികര്‍ ഉള്‍പ്പെടെ അനേകം പേര്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടമാക്കി.

ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും രംഗത്തുവന്നിരുന്നു. അപമാനകരവും അംഗീകരിക്കാനാകാത്തതുമെന്നാണ് വിമര്‍ശിച്ചത്. അഫ്ഗാനില്‍ സേവനം ചെയ്ത സൈനികരും അവരുടെ കുടുംബങ്ങളും ഈ വാക്കുകള്‍ കൊണ്ട് വേദനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോളണ്ടും കാനഡയും ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഞങ്ങളുടെ സൈനികരുടെ സേവനത്തെ പരിഹസിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് പോളണ്ടിന്റെ വിദേശകാര്യമന്ത്രി പ്രതികരിച്ചത്.

അഫ്ഗാന്‍ യുദ്ധത്തല്‍ പങ്കെടുത്ത മുന്‍ സൈനികരും പരിക്കേറ്റവരുടെ കുടുംബങ്ങളും ട്രംപിന്റെ പരാമര്‍ശങ്ങളെ ഹൃദയ ഭേദകമെന്ന് വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window