Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യുകെയും ഓസ്ട്രേലിയയും
reporter

ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ സൈനികനടപടിയില്‍ പങ്കെടുത്ത നാറ്റോ സൈനികരെ അപമാനിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ യുകെയും ഓസ്ട്രേലിയയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ പ്രസ്താവന അപമാനകരമാണെന്നും ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാന്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത ബ്രിട്ടീഷ് സൈനികരെ അദ്ദേഹം അനുസ്മരിച്ചു.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും പ്രതികരിച്ചു. ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാനാകാത്തതാണെന്നും, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നതാണെന്നും അവര്‍ ആദരവ് അര്‍ഹിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫോക്സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. നാറ്റോ സൈനികര്‍ യുദ്ധത്തില്‍ പങ്കെടുത്തെങ്കിലും അവര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം.

ഈ പരാമര്‍ശം സഖ്യരാജ്യങ്ങളില്‍ പ്രതിഷേധത്തിനും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്

 
Other News in this category

 
 




 
Close Window