Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7955 INR  1 EURO=110.3266 INR
ukmalayalampathram.com
Thu 11th Jun 2026
 
 
Teens Corner
  Add your Comment comment
ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗ് സംസ്ഥാനത്തിലെ ലുക്കന്‍വാള്‍ഡെയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Text By: UK Malayalam Pathram
ലുക്കന്‍വാള്‍ഡെയിലെ ഒരു ഓട്ടോമൊബീല്‍ കമ്പനിയില്‍ മെക്കാട്രോണിക്‌സ് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ കീഴ്പ്പള്ളി, ചതിരൂര്‍ കുന്നുമ്പുറത്ത് മാത്യുവിന്റെയും അന്നമ്മയുടെയും മകന്‍ ജിതിന്‍ മാത്യുവിനെയാണ് (33) താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജിതിന്റെ മൃതദേഹം ജര്‍മനിയിലെ പൊലീസ് നടപടികളും, ബര്‍ലിന്‍ എംബസിയിലെ നടപടികളും പൂര്‍ത്തിയാക്കി ജൂണ്‍ 9 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ബുധനാഴ്ച വൈകുന്നേരം 7 മണിയോടുകൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അവിടെനിന്നും കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി സ്വവസതിയില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും നോര്‍ക്കയുടെ സഹായത്തോടെയുള്ള ആംബുലന്‍സ് മുഖേനയാണ് മൃതദേഹം വീട്ടില്‍ എത്തിക്കുന്നത്.

ശുശ്രൂഷകള്‍ ജൂണ്‍ 11 ന് വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഭവനത്തില്‍ ആരംഭിച്ച് മാങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

ഭാര്യ ബെസ്റ്റി ചെറുവിള പുത്തന്‍വീട് കുടുംബാംഗം. ബെസ്റ്റി ജര്‍മനിയിലേക്ക് വരാനുള്ള തയാറെടുപ്പിനിടയിലാണ് ജിതിന്റെ ആകസ്മിക മരണം. രണ്ടു സഹോദരിമാരുണ്ട് ജിതിന്.
 
Other News in this category

 
 




 
Close Window