Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
Teens Corner
  Add your Comment comment
എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ; മക്കള്‍ക്ക് ആശ്രിത നിയമന പ്രകാരം ജോലി
Text By: UK Malayalam Pathram
അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കും.
നവീന്‍ ബാബുവിന്റെ ഭാര്യയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയുമായ കെ. മഞ്ജുഷ, സഹോദരനും അഭിഭാഷകനുമായ പ്രവീണ്‍ ബാബു എന്നിവരുള്‍പ്പെടെയുള്ള കുടുംബം അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും സന്ദര്‍ശിച്ചിരുന്നു.
സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഏക പ്രതിയായുള്ള ആത്മഹത്യാ പ്രേരണ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചിരുന്നു.
 
Other News in this category

 
 




 
Close Window