|
പശ്ചിമേഷ്യയില്‍ സമാധാന സാധ്യതകള്‍ അവസാനിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇറാന്റെ വിവിധ ഇടങ്ങളില്‍ അമേരിക്ക ഇന്ന് ആക്രമണം നടത്തിയത്. ഇറാന് മേല്‍ ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാര്‍ സംവിധാനങ്ങള്‍ തകര്‍ക്കും ഖാര്‍ഗ് ദ്വീപ് അടക്കം ,ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും വെനിസ്വേലയെപ്പോലെ, അവരുടെ എണ്ണ, വാതക വിപണികളുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, ഇറാന്റെ തീരത്ത് ഒരു പ്രധാന എണ്ണ ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. |