Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
Teens Corner
  Add your Comment comment
ലൂട്ടന്‍ സെന്റ് ജോര്‍ജ് മിഷനില്‍ തിരുനാള്‍ ആഘോഷിച്ചു; അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിക്ക് ഹൃദ്യമായ സ്വീകരണം.
Text By: Arun Varghese
യുകെ: ലൂട്ടന്‍ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മതിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പ്‌യുകെ റീജിയന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിക്ക് മിഷന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
മെയ് 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മിഷനിലെത്തിയ അഭിവന്ദ്യ പിതാവിനെ ഹോളി ഗോസ്സ് കത്തോലിക്കാ ഇടവക വികാരി മോണ്‍സിഞ്ഞോര്‍ കെവിന്‍ മക്ഗിന്നെല്‍, മിഷന്‍ വികാരി ഫാ.ചെറിയാന്‍ കോട്ടയില്‍, മിഷന്‍ ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് ഔപചാരികമായി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന തിരുനാള്‍ വിശുദ്ധ കുര്‍ബാനയ്ക്കും ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍, യുകെ-യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്ററായി ചുമതലയേറ്റ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസിന് ലൂട്ടന്‍ ഇടവകയുടെ ആദരവും സ്‌നേഹോപഹാരവും സമര്‍പ്പിച്ചു. ലൂട്ടനിലെയും സമീപപ്രദേശങ്ങളിലെയും നിരവധി മലങ്കര കത്തോലിക്കാ വിശ്വാസികള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
മിഷന്‍ ട്രസ്റ്റി ബൈജു ജോണ്‍, സെക്രട്ടറി ടിനു കുര്യാക്കോസ്, നാഷണല്‍ കൗണ്‍സില്‍ അംഗം സോണി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2012-ല്‍ ലൂട്ടന്‍ ഹോളി ഗോസ്റ്റ് ചര്‍ച്ചില്‍ (Holy Ghost Church) ആരംഭിച്ച ഈ മിഷന്‍, ഇന്ന് യുകെയിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ്.മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിശുദ്ധ കുര്‍ബാനയും മറ്റ് ആരാധനാ ശുശ്രൂഷകളും സണ്‍ഡേ സ്‌കൂള്‍ ക്ലാസ്സുകളും നടക്കുന്നു.ലൂട്ടനിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്നു.

തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സ്‌നേഹവിരുന്നോടുകൂടിയാണ് ചടങ്ങുകള്‍ സമാപിച്ചത്. വിശ്വാസികളുടെ പ്രാര്‍ഥനാനിര്‍ഭരമായ സാന്നിധ്യം ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആത്മീയമഹിമ പകര്‍ന്നു.
(Text By: arunvg21@gmail.com)
 
Other News in this category

 
 




 
Close Window