Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നു പിന്മാറി : 4 ദിവസത്തെ സമരം സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്
Text By: UK Malayalam Pathram
ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന നാലുദിവസത്തെ സമരം അവസാന നിമിഷത്തില്‍ പിന്‍വലിച്ചു.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശനിയാഴ്ച അറിയിച്ചതനുസരിച്ച്, സര്‍ക്കാര്‍ പുതിയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഓഫര്‍ ഇപ്പോള്‍ സംഘടനയുടെ അംഗങ്ങള്‍ വോട്ടെടുപ്പിനായി നല്‍കുമെന്നും ബിഎംഎ ചെയര്‍മാന്‍ ഡോ ജാക്ക് ഫ്ലെച്ചപര്‍ പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് മാറിയതോടെ ഞങ്ങള്‍ സമരം നിര്‍ത്തിവയ്ക്കുകയാണ്. ഡോക്ടര്‍മാരുടെ തൊഴില്‍ സുരക്ഷയും മികച്ച വേതനവും ന്യായമായ ആവശ്യമാണ്. ഇനി പുതിയ ഓഫര്‍ മതിയോയെന്ന് പതിനായിരക്കണക്കിന് വരുന്ന ഡോക്ടര്‍മാര്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ ഓഫര്‍ തള്ളിയാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിഎംഎ അറിയിച്ചു.

2016ലെ സ്റ്റാന്‍ഡേര്‍ഡ് റെസിഡന്റ് ഡോക്ടര്‍ കരാര്‍ വ്യവസ്ഥകള്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ബാധകമാകും. ശരാശരി 6.6 ശതമാനം വേതന വര്‍ധന 2027 ഏപ്രിലോടെ പൂര്‍ണമായും നടപ്പിലാക്കാനും നടപടിയുണ്ടാകും.
 
Other News in this category

 
 




 
Close Window