|
ജൂലൈ നാലിന് സ്റ്റോണ്‍ലീ പാര്‍ക്കില്‍ നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനും രജതജൂബിലി ആഘോഷത്തിലും വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ യും എത്തും .വരുന്ന ആഴ്ച്ചയില്‍ യുകെയിലെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ മകള്‍ ഡോ മറിയ ഉമ്മനെ വരവേല്ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ മാസം 27 ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിന്റെ അതിഥിയായാണ് മറിയ എത്തുന്നത. ഇപ്പോഴിതാ മറിയയ്ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മനും യുകെയുടെ മണ്ണിലേക്ക് എത്തുകയാണ്.
യുകെകെസിഎ കണ്‍വന്‍ഷന് കൂടുതല്‍ പകിട്ടേകുന്നതാണ് ചാണ്ടി ഉമ്മന്റെ സാന്നിധ്യം. യുകെയിലെ ക്നാനായ ഒത്തുചേരലുകള്‍ നീണ്ട 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ രജത ജൂബിലി ഉത്ഘാടന വേളയിലാണ് ചാണ്ടി ഉമ്മന്‍ തിരക്കുകള്‍ മാറ്റിവച്ച് എത്തുന്നത്.
മുന്‍വര്‍ഷങ്ങളിലെ പോലെ കണ്‍വന്‍ഷന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമായ സമുദായ റാലി കൂടുതല്‍ മനോഹരമാക്കാന്‍ യൂണിറ്റുകള്‍ കഠിന പ്രയത്‌നം നടത്തുന്നതിനൊപ്പം സ്വന്തം യൂണിറ്റിലെ ഒരുക്കങ്ങള്‍ പുറത്തറിയാതെ സൂക്ഷിയ്ക്കുകയും ചെയ്ത് വാശിയോടെ മത്സരത്തിനൊരുങ്ങുരയാണ്. ആന,മയില്‍,ഒട്ടകവും, കേരളീയ കലാരൂപങ്ങളും, പടുകൂറ്റന്‍ പായ്ക്കപ്പലുകളുമൊക്കെ സമുദായ റാലിക്ക് കൊഴുപ്പേകും.
കലാഭവന്‍ നൈസിന്റെ കൊറിയോഗ്രാഫിയില്‍ സ്വാഗത നൃത്തത്തിനായി നൂറിലേറെ കുട്ടികള്‍ തയ്യാറാവുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഭക്തിസാന്ദ്രമായ ദിവ്യബലിയോടെ കണ്‍വന്‍ഷന് തുടക്കമാവും.യുകെകെസിഎ പ്രസിഡന്റ് മാത്തുക്കുട്ടി ആനകുത്തിയ്ക്കല്‍,വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ മൂശാരിപ്പറമ്പില്‍, സെക്രട്ടറി ജോബി നാരകത്തിനാംകുന്നേല്‍, ജോയന്റ് സെക്രട്ടറി അനൂപ് അലക്സ്, ട്രഷറര്‍ ഫെലിക്‌സ് അബ്രഹാം,ജോയന്റ് ട്രഷറര്‍ മോന്‍സി തോമസ് അഡൈ്വസര്‍മാരായ സ്രിബി തോമസ് കണ്ടത്തില്‍, സിറിള്‍ പനംകാല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കികഴിഞ്ഞു. |