Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.1686 INR
ukmalayalampathram.com
Sat 13th Jun 2026
 
 
Teens Corner
  Add your Comment comment
ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 27-ന്
Text By: UK Malayalam Pathram
ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 27-ന് ശനിയാഴ്ച ഷെഫീല്‍ഡിലെ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് (EIS) വേദിയില്‍ നടക്കും.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ പട്ടത്തിനായുള്ള ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുക. വിജയികളാകുന്ന ടീമിന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നല്‍കും.
വോളിബോള്‍ കായികരംഗത്തെ മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സരങ്ങള്‍ കായികപ്രേമികള്‍ക്ക് മികച്ച അനുഭവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.ടൂര്‍ണമെന്റ് വീക്ഷിക്കുന്നതിനായി എല്ലാ കായികാസ്വാദകരെയും പൊതുജനങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window