Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.9262 INR
ukmalayalampathram.com
Sat 12th Sep 2026
 
 
UK Special
  Add your Comment comment
അഭയാര്‍ഥികളെന്ന് തെറ്റിദ്ധരിച്ചു; പാക്കിസ്ഥാന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിന്റെ ഹോട്ടലിന് മുന്നില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിനെ അഭയാര്‍ഥികളെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിനു മുന്നില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പോര്‍ട്‌സ്മൗത്തിലെ മാരിയറ്റ് ഹോട്ടലിനു മുന്നിലാണ് ചൊവ്വാഴ്ച രാത്രി 40 മുതല്‍ 50 വരെ പേരടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. മുഖംമൂടി ധരിച്ചവരും സംഘത്തിലുണ്ടായിരുന്നു. ഹോട്ടലില്‍ എത്തിയ വിദേശികളായ ഒരു സംഘം അഭയാര്‍ഥികളാണെന്ന അഭ്യൂഹം പരന്നതോടെയാണ് പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ഹോട്ടലില്‍ താമസിച്ചിരുന്നത് ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ പാക്കിസ്ഥാന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമാണെന്ന് പിന്നീട് വ്യക്തമായി.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹാംപ്ഷയര്‍ കൗണ്ടി കൗണ്‍സിലിലെ റിഫോം യുകെ ഗ്രൂപ്പ് നേതാവ് ജോര്‍ജ് മാഡ്വിക്ക് ഹോട്ടലിലെത്തി. ഹോട്ടല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ താമസിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ടീമിന്റെ പരിശീലകനുമായും അദ്ദേഹം സംസാരിച്ചു. പിന്നീട് പ്രതിഷേധക്കാരെ യഥാര്‍ഥ സാഹചര്യം ബോധ്യപ്പെടുത്തിയതോടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സംഘം പിരിഞ്ഞുപോയി. സമീപകാലത്ത് പോര്‍ട്‌സ്മൗത്തില്‍ അഭയാര്‍ഥികളെ എത്തിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് മാഡ്വിക്ക് വ്യക്തമാക്കി.

ബസിന്റെ സാമ്യവും ആശയക്കുഴപ്പത്തിന് കാരണം

അഭയാര്‍ഥികളെ കൊണ്ടുപോകാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന കമ്പനിയുടെ ബസിനോട് സാമ്യമുള്ള വാഹനത്തിലാണ് പാക്കിസ്ഥാന്‍ ടീം ഹോട്ടലിലെത്തിയത്. ബസിന്റെ ബ്രാന്‍ഡ്, മോഡല്‍, നിറം എന്നിവ സമാനമായിരുന്നതും പ്രതിഷേധക്കാര്‍ക്കിടയിലെ ആശയക്കുഴപ്പം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിവരങ്ങള്‍ തേടി. പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ അണ്ടര്‍-19 ടീം നിലവില്‍ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലാണ്. അരുണ്ടലിലും ഗില്‍ഡ്‌ഫോര്‍ഡിലുമാണ് ടീമിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window