Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭാര്യമാര്‍ തമ്മില്‍ത്തല്ലിയതു കണ്ടു നിന്ന ഭര്‍ത്താവ് കുഴഞ്ഞു വീണു: ബോധം കെട്ടു വീണത് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍
Text By: UK Malayalam Pathram

ഇപ്പോഴത്തെ ഭാര്യയും മുന്‍ ഭാര്യയും തമ്മിലുണ്ടായ കടുത്ത വഴക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ ഈജിപ്ത് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഹൊസാം ഹസ്സന്‍ ഹോട്ടലില്‍ കുഴഞ്ഞുവീണു. ഈജിപ്തിലെ വടക്കന്‍ തീരത്തുള്ള മറീന എല്‍ അലമൈനിലെ ഒരു ആഡംബര ഹോട്ടല്‍ കഫേയിലാണ് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹസ്സനും കുടുംബത്തിനും ഇടയില്‍ ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഹസ്സന്റെ ആദ്യ ഭാര്യയായ ഹുവൈദ അല്‍-ഗര്‍ബാവിയും പിന്നീട് അദ്ദേഹം വിവാഹം കഴിച്ച ദിന മൊസ്തഫയും തമ്മിലുണ്ടായ വാക്കേറ്റം പെട്ടെന്ന് തന്നെ ശാരീരികമായ ഏറ്റുമുട്ടലിലേക്കും കൂട്ടയടിയിലേക്കും വഴിമാറുകയായിരുന്നു. ദൃക്സാക്ഷികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഹോട്ടലിലെ ഒന്നാം നിലയിലേക്ക് മടങ്ങിയ സമയം മുന്‍ ഭാര്യയുടെ കുട്ടികള്‍ ഓടിയെത്തി ഹസ്സനെ കസേരയില്‍ നിന്ന് വലിച്ച് തങ്ങളോടൊപ്പം പോകാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നുണ്ടായ ഉന്തും തള്ളിലും നിലവിലെ ഭാര്യയുടെ മുഖത്തേക്ക് ചൂടുള്ള കാപ്പി ഒഴിച്ചു. പിന്നാലെ അടിയും ഇടിയും മുടിയില്‍ പിടിച്ചു വലിച്ച് കൂട്ടത്തല്ലും നടന്നു.

 
Other News in this category

 
 




 
Close Window