Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
സെന്‍ട്രല്‍ ലണ്ടനില്‍ 20കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
reporter

ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനില്‍ 20 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ തെരുവിലൂടെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഓഗസ്റ്റ് 20ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം. കോവന്റ് ഗാര്‍ഡന്‍ മേഖലയിലൂടെ നടന്നു പോകുന്നതിനിടെ യുവതിയെ പ്രതി സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 5.20ഓടെ മാക്ലിന്‍ സ്ട്രീറ്റില്‍ വച്ച് യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പൊലീസ് അറിയിച്ചത്.

സംഭവത്തിന് പിന്നാലെ അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണയും വിദഗ്ധ പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിക്ക് ഏകദേശം 5 അടി 8 ഇഞ്ച് ഉയരമുണ്ടെന്നും വെളുത്ത നിറക്കാരനാണെന്നും തവിട്ട് നിറത്തിലുള്ള മുടിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം പൊലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണ സംഘം അഭ്യര്‍ഥിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window