Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ക്യാംപിങ്ങിനിടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; കൊലപാതക സംശയത്തില്‍ നാല് പേര്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: യുകെയിലെ സ്റ്റാഫോര്‍ഡ്ഷയറില്‍ ക്യാംപിങ്ങിനിടെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മരണത്തില്‍ കൊലപാതക സാധ്യത സംശയിച്ചാണ് നടപടിയെന്ന് സ്റ്റാഫോര്‍ഡ്‌ഷെയര്‍ പൊലീസ് അറിയിച്ചു. സൗത്ത് സ്റ്റാഫോര്‍ഡ്ഷയറില്‍ നിന്നുള്ള 42 വയസ്സുകാരനും 30 വയസ്സുകാരിയും, വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 20 വയസ്സുകാരിയും വാള്‍സാളില്‍ നിന്നുള്ള 18 വയസ്സുകാരനുമാണ് അറസ്റ്റിലായത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം നാലുപേരെയും ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച രാവിലെ 8.45ഓടെ സ്‌ട്രോബെറി ലെയ്നിന് സമീപം കുഞ്ഞിന് ഹൃദയസ്തംഭനം സംഭവിച്ചതായി അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസിനൊപ്പം മിഡ്ലാന്‍ഡ്‌സ് എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. മെഡിക്കല്‍ സംഘം കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജോഷ് ലീ അറിയിച്ചു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും എല്ലാ സാധ്യതകളും വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം ഒറ്റപ്പെട്ടതായാണ് നിലവില്‍ പൊലീസ് കണക്കാക്കുന്നത്. കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കുന്നതിനും സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ സാഹചര്യങ്ങളും കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window