Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 25th Nov 2026
 
 
UK Special
  Add your Comment comment
ഭവനരഹിതന് എസ്റ്റേറ്റില്‍ താമസാനുമതി; ഗ്രാമവാസികളുടെ പരാതിയില്‍ വിവാദം
reporter

നോര്‍ഫോക്ക്: ഭവനരഹിതനായ വ്യക്തിക്ക് സ്വന്തം എസ്റ്റേറ്റില്‍ ടെന്റടിച്ച് താമസിക്കാന്‍ അനുമതി നല്‍കിയതിനെച്ചൊല്ലി ഭൂവുടമയും ഗ്രാമവാസികളും തമ്മില്‍ തര്‍ക്കം. ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള ബാരനെറ്റ് പദവി വഹിക്കുന്ന സര്‍ നിക്കോളാസ് ബേക്കണിന്റെ റാവനിങ്ഹാം ഹാള്‍ എസ്റ്റേറ്റിലാണ് സംഭവം. ഗ്രാമത്തിലെ പൊതുമൈതാനത്തിനു സമീപമുള്ള സ്ഥലത്ത് മൂന്ന് ടെന്റുകള്‍ സ്ഥാപിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ അവിടെ താമസിക്കുന്നയാള്‍ അലറിവിളിക്കുന്നതും സമീപത്തെ വീടുകളുടെ തോട്ടങ്ങളില്‍ പ്രവേശിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ടെന്റിനടുത്ത് മാലിന്യം കെട്ടിക്കിടക്കുന്നതിനെക്കുറിച്ചും പരാതിയുണ്ട്. ചില സ്ത്രീകള്‍ ഇതുവഴി നടക്കാന്‍ ഭയപ്പെടുന്നതായും പറഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 12ന് ടോഫ്റ്റ് മോങ്ക്‌സിലെ സെന്റ് മാര്‍ഗരറ്റ്‌സ് പള്ളിയില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് ബേക്കണ്‍ അയച്ച കത്ത് തങ്ങളുടെ ആശങ്കകളെ അവഗണിക്കുന്നതാണെന്ന് ചിലര്‍ വിമര്‍ശിച്ചു. ഭവനരഹിതനായ വ്യക്തി മാനസികാരോഗ്യപ്രശ്നങ്ങളും ഏകാന്തതയും നേരിടുന്നുണ്ടെന്നാണ് ബേക്കണ്‍ കത്തില്‍ വ്യക്തമാക്കിയത്. അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നും പൊലീസിന്റെയും ബന്ധപ്പെട്ട സേവനങ്ങളുടെയും സഹായത്തോടെ സാഹചര്യം നിരീക്ഷിക്കുമെന്നും ബേക്കണ്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്ന വിലയിരുത്തലും അദ്ദേഹം പങ്കുവച്ചു. സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും സമീപവാസികളുടെ ആശങ്കകള്‍ കൂടി പരിഗണിക്കണമെന്നുമാണ് നാട്ടുകാരുടെ നിലപാട്. വലിയ എസ്റ്റേറ്റില്‍ മറ്റൊരു സ്ഥലത്ത് താമസസൗകര്യം ഒരുക്കാമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വ്യക്തിക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കാനും സ്ഥിതി പരിഹരിക്കാനും ഭൂവുടമയുമായും മറ്റ് ഏജന്‍സികളുമായും സഹകരിക്കുന്നതായി നോര്‍ഫോക്ക് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window