Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 20th Nov 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വിസാ സംവിധാനം ലളിതമാക്കുന്നു; ടൂറിസ്റ്റ് വിസയ്ക്ക് പകരം 'വിസിറ്റര്‍ വിസ', പ്രധാന വിഭാഗങ്ങള്‍ ഒന്‍പതായി
reporter

ന്യൂഡല്‍ഹി: വിദേശികളുടെ ഇന്ത്യാസന്ദര്‍ശനം എളുപ്പമാക്കാന്‍ വിസാ സംവിധാനത്തില്‍ പരിഷ്‌കാരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാന വിസാ വിഭാഗങ്ങള്‍ 13ല്‍നിന്ന് ഒന്‍പതായും ഉപവിഭാഗങ്ങള്‍ 49ല്‍നിന്ന് 23 ആയും കുറച്ചു. ഓഗസ്റ്റ് 27ന് അംഗീകരിച്ച മാറ്റങ്ങള്‍ക്കനുസരിച്ച് സാങ്കേതിക സംവിധാനങ്ങള്‍ പുതുക്കിവരികയാണെന്നും വര്‍ഷാവസാനത്തോടെ പുതിയ ക്രമീകരണപ്രകാരം വിസകള്‍ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസയുടെ പേര് 'വിസിറ്റര്‍ വിസ' എന്നാക്കി മാറ്റിയതാണ് പ്രധാന പരിഷ്‌കാരം. വിനോദസഞ്ചാരത്തിനപ്പുറം വിവിധ ഹ്രസ്വകാല സന്ദര്‍ശനാവശ്യങ്ങള്‍ ഉള്‍പ്പെടുത്തി വി-1, വി-2 എന്നീ ഉപവിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വി-1 വിസയ്ക്ക് 30 ദിവസത്തെ കാലാവധിയും ഒന്നിലധികം പ്രവേശനാനുമതിയുമുണ്ടാകും. ഹ്രസ്വകാല ബിസിനസ് കൂടിക്കാഴ്ചകള്‍, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, ചെറിയ ചികിത്സകള്‍, വെല്‍നെസ്‌യോഗ പരിപാടികള്‍, ഇന്ത്യന്‍ ഭാഷകള്‍, സംഗീതം, കല, കരകൗശലം എന്നിവയിലെ ഹ്രസ്വകാല പഠനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

വി-2 വിസ നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്കനുസരിച്ച് ഒന്ന്, അഞ്ച്, പത്ത് വര്‍ഷത്തെ കാലാവധികളില്‍ അനുവദിക്കും. വി-1ല്‍ അനുവദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പര്‍വതാരോഹണവും ഉള്‍പ്പെടും. പര്‍വതാരോഹണത്തിനുള്ള വിസയ്ക്ക് ആറുമാസത്തെ കാലാവധിയും ഒന്നിലധികം പ്രവേശനാനുമതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

അപേക്ഷാഫോമുകളില്‍ പൂരിപ്പിക്കേണ്ട വിവരങ്ങള്‍ 65-70 ശതമാനം കുറച്ചതായും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 172 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയുടെ ഇ-വിസ സൗകര്യം ലഭ്യമാണ്. യാത്രയുടെ ഉദ്ദേശ്യത്തിന് അനുയോജ്യമായ വിസ തിരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പം കുറയ്ക്കുകയും അപേക്ഷാനടപടികള്‍ ലളിതമാക്കുകയുമാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യം

 
Other News in this category

 
 




 
Close Window