Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വേള്‍ഡ് കപ്പ് കണ്ടിരുന്ന ഭാര്യാ ഭര്‍ത്താക്കന്മാരില്‍ 50 ശതമാനം പേര്‍ വഴക്കിട്ടു, തല്ലുകൂടി: പോലീസ് സ്‌റ്റേഷനില്‍ 2300 പരാതികള്‍
Text By: UK Malayalam Pathram
ഫിഫ ലോകകപ്പ് 2026 മത്സരങ്ങളോടനുബന്ധിച്ച് യുകെയില്‍ ഗാര്‍ഹിക പീഡന പരാതികളില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായതായി യുകെ ഫുട്ബോള്‍ പൊലീസിംഗ് യൂണിറ്റിന്റെ വിലയിരുത്തല്‍. ലോകകപ്പ് കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ ഗണ്യമായ പങ്കും ഗാര്‍ഹിക പീഡന കേസുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട അമിത മദ്യപാനമാണ് പരാതികള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നെന്ന് യുകെ ഫുട്ബോള്‍ പൊലീസിംഗിന്റെ ദേശീയ മേധാവി ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്‌സ് പറഞ്ഞു.

ടൂര്‍ണമെന്റ് കാലയളവില്‍ ആകെ 2,322 ഫുട്ബോള്‍ അനുബന്ധ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 384 കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ആകെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ ഏകദേശം 17 ശതമാനവും ഗാര്‍ഹിക പീഡന കേസുകളായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് 391 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഫുട്ബോളുമായി ബന്ധപ്പെട്ട് 1,302 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 321 അറസ്റ്റുകളും രേഖപ്പെടുത്തിയിരുന്നു.

അതേസമയം, 2026 ലോകകപ്പിനിടെ ലൈസന്‍സുള്ള പബ്ബുകളിലും ബാറുകളിലുമുണ്ടായ 1,008 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സമാന ടൂര്‍ണമെന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണെന്നാണ് വിലയിരുത്തല്‍.

2022 ഖത്തര്‍ ലോകകപ്പിനിടെ യുകെയില്‍ 573 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും 123 പേരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിന്റെ കഴിഞ്ഞ അഞ്ച് പ്രധാന അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി നടന്ന യൂറോ 2020 കാലത്താണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്. അന്ന് 2,345 സംഭവങ്ങളും 599 അറസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window