Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
സ്ത്രീകള്‍ക്കെതിരെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍; സ്‌കോട്ട്‌ലന്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകള്‍
reporter

ലണ്ടന്‍: വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ പീഡനവും ക്രൂരമായ ലൈംഗികാതിക്രമങ്ങളും നടത്തിയെന്ന ആരോപണത്തില്‍ സ്‌കോട്ട്‌ലന്‍ഡ് പൊലീസ് കോണ്‍സ്റ്റബിള്‍ അലന്‍ ഗ്രിയര്‍ക്കെതിരെ (47) ഗുരുതര കണ്ടെത്തലുകള്‍. അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ മേയില്‍ ഗ്രിയര്‍ ജീവനൊടുക്കിയതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2012ല്‍ ഗ്ലാസ്ഗോയിലെ വീട്ടിലുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് സ്ത്രീ പൊലീസിനെ വിളിച്ചിരുന്നു. സ്ഥലത്തെത്തിയ ഗ്രിയര്‍ പിന്നീട് ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്തി സ്ത്രീയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം സ്ത്രീ വീണ്ടും പരാതി നല്‍കിയതോടെയാണ് സ്‌കോട്ട്‌ലന്‍ഡ് പൊലീസ് വിപുലമായ അഴിമതിവിരുദ്ധ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പരാതിക്കാരിയുടെ പൊലീസ് ഫയല്‍ ഗ്രിയര്‍ അനധികൃതമായി പലതവണ പരിശോധിച്ചതായി കണ്ടെത്തി. ഇയാളെ അന്വേഷണത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമായി.

തുടര്‍ന്ന് ഗ്രിയറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഉപകരണങ്ങളില്‍നിന്ന് നൂറുകണക്കിന് ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൂരമായ ലൈംഗികാതിക്രമങ്ങളുടെ തെളിവുകളും ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ ഒമ്പത് സ്ത്രീകളെയാണ് ഇരകളായി തിരിച്ചറിഞ്ഞത്. ഇവരില്‍ അഞ്ചുപേര്‍ ലൈംഗികത്തൊഴിലാളികളാണ്. ആക്രമണങ്ങളുടെ ക്രൂരത പരിഗണിക്കുമ്പോള്‍ ഗ്രിയര്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗ്രിയര്‍ ജീവനൊടുക്കിയത്. ഇയാളുടെ അതിക്രമങ്ങള്‍ക്ക് കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window