Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
കാന്‍സര്‍ ചികിത്സയ്ക്കിടെ അണുബാധ; യുകെയില്‍ വയനാട് സ്വദേശി അന്തരിച്ചു
reporter

ലണ്ടന്‍/വയനാട്: കാന്‍സര്‍ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ക്കിടെ വയനാട് സ്വദേശി യുകെയില്‍ അന്തരിച്ചു. സുല്‍ത്താന്‍ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) ആണ് നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഏകദേശം ഒരുവര്‍ഷം മുന്‍പാണ് മനോജിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ദീര്‍ഘകാല ചികിത്സയ്‌ക്കൊടുവില്‍ ആറുമാസം മുന്‍പ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് രണ്ടാഴ്ച മുന്‍പ് ഗുരുതരമായ അണുബാധയുണ്ടായത്. തുടര്‍ന്ന് ആരോഗ്യനില വഷളായ മനോജിനെ നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെയായിരുന്നു അന്ത്യം.

അഞ്ചുവര്‍ഷം മുന്‍പാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ങാമില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. മൂന്നു വയസ്സുകാരിയായ സിയോണയാണ് ഏകമകള്‍. കാന്‍സറിനെ ആത്മവിശ്വാസത്തോടെ നേരിട്ട് ചികിത്സകള്‍ പൂര്‍ത്തിയാക്കിയ മനോജ് ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അപ്രതീക്ഷിതമായുണ്ടായ അണുബാധയെ തുടര്‍ന്നുള്ള മരണം നോട്ടിങ്ങാമിലെയും വയനാട്ടിലെയും മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മനോജ് അംഗമായിരുന്ന സിറോ മലബാര്‍ സഭയുടെ നോട്ടിങ്ങാം സെന്റ് ജോണ്‍ മിഷന്‍ ദേവാലയത്തിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. യുകെയിലെ പൊതുദര്‍ശനത്തിന്റെയും നാട്ടിലെ സംസ്‌കാരച്ചടങ്ങുകളുടെയും തീയതികള്‍ പിന്നീട് അറിയിക്കും. സുല്‍ത്താന്‍ബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ആര്‍സി ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ ലിപിക നോട്ടിങ്ങാം ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ നഴ്സാണ്. മകള്‍: സിയോണ. മാതാപിതാക്കള്‍: ഇരുളം കാവുങ്കല്‍ ജോസ്, ഓമന. സഹോദരന്‍: ഉല്ലാസ് കാവുങ്കല്‍. മനോജിന്റെ നിര്യാണത്തില്‍ മലയാളി സംഘടനയായ 'മുദ്ര ആര്‍ട്സ് നോട്ടിങ്ങാം' അനുശോചനം രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window