Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ നോട്ടിങ്ഹാമില്‍ താമസിക്കുന്ന മലയാളി യുവാവ് അന്തരിച്ചു: 39-ാം വയസ്സില്‍ വിട പറഞ്ഞത് നഴ്‌സ് ലിപികയുടെ ഭര്‍ത്താവ്
Text By: UK Malayalam Pathram
യുകെയില്‍ താമസിക്കുന്ന വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) ആണ് വിടപറഞ്ഞത്. ഭാര്യ - ലിപിക, നോട്ടിങ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുന്നു. സിയോണ ഏകമകളാണ്. സുല്‍ത്താന്‍ബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ആര്‍.സി. ചര്‍ച്ച് ഇടവകാംഗമായ മനോജ്, സുല്‍ത്താന്‍ബത്തേരി ഇരുളം കാവുങ്കല്‍ വീട്ടില്‍ ജോസ് കാവുങ്കല്‍, ഓമന ജോസ് ദമ്പതികളുടെ മകനാണ്.
ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മനോജ്, രോഗത്തിനെതിരെ ആത്മവിശ്വാസത്തോടെ പോരാടി ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ആറുമാസം മുമ്പ് നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയകരമായതിനെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്ന മനോജ്. എന്നാല്‍, രണ്ടാഴ്ച മുമ്പ് ഉണ്ടായ ഗുരുതരമായ ഇന്‍ഫെക്ഷന്‍ ആരോഗ്യനില വീണ്ടും വഷളാക്കി. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെയായിരുന്നു അന്ത്യം.

അഞ്ച് വര്‍ഷം മുമ്പാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ഹാമില്‍ കുടുംബസമേതം താമസിച്ചിരുന്ന ഇവര്‍ക്ക് മൂന്ന് വയസുള്ള സിയോണ എന്ന മകളുണ്ട്. അച്ഛന്റെ സ്നേഹവും കരുതലും നിറഞ്ഞ ബാല്യം ആസ്വദിക്കേണ്ട പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടമായത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ വേദനയായി.

വയനാട്ടിലും യുകെയിലുമുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ ഏറെ സ്നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു മനോജ്. രോഗത്തെ ധൈര്യത്തോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായ ഇന്‍ഫെക്ഷനാണ് ആ പ്രതീക്ഷകള്‍ തകര്‍ത്തത്.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സിറോ മലബാര്‍ സഭയുടെ നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. യുകെയിലെ പൊതുദര്‍ശനവും നാട്ടിലെ സംസ്‌കാര ചടങ്ങുകളും സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കും.
 
Other News in this category

 
 




 
Close Window