Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂര്‍ വിമാനത്താവളത്തില്‍ അപമാനകരമായ ദേഹപരിശോധന; പരാതിയുമായി പ്രവാസി മലയാളി
reporter

അബുദാബി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ മാനസിക പീഡനത്തിനും അപമാനകരമായ ദേഹപരിശോധനയ്ക്കും ഇരയായെന്ന പരാതിയുമായി പ്രവാസി മലയാളി. കാസര്‍കോട് എരിയാല്‍ സ്വദേശി ഹുസൈനാര്‍ മഹ്ഷാദാണ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. ഈ മാസം 19-നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ഫുജൈറയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മഹ്ഷാദിനോട്, സമീപത്തുള്ള മംഗളൂരു വിമാനത്താവളം ഒഴിവാക്കി കണ്ണൂരില്‍ ഇറങ്ങിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചായിരുന്നു പരിശോധന ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവയ്ക്കുകയും ലഗേജ് പൂര്‍ണമായും സ്‌കാന്‍ ചെയ്യുകയും ചെയ്തു. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ പിന്നീട് വനിതാ ഉദ്യോഗസ്ഥ ഷര്‍ട്ട് ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നാണ് മഹ്ഷാദിന്റെ ആരോപണം. പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടിനിന്ന് ചിരിച്ചതായും ഇത് കടുത്ത മാനസിക വിഷമമുണ്ടാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കസ്റ്റംസ് പരിശോധന നടത്തിയതിനെതിരെയല്ല തന്റെ പരാതിയെന്നും പരിശോധന നടത്തിയ രീതിയും ഒന്നും കണ്ടെത്താനാകാതിരുന്നിട്ടും അപമാനകരമായി പെരുമാറിയതുമാണ് ചോദ്യം ചെയ്യുന്നതെന്നും മഹ്ഷാദ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 
Other News in this category

 
 




 
Close Window