Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
UK Special
  Add your Comment comment
മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചു; മലയാളി ഫിസിയോതെറാപ്പിസ്റ്റിന് യുകെയില്‍ പ്രാക്ടീസിംഗ് വിലക്ക്
reporter

ലണ്ടന്‍: മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി ഫിസിയോതെറാപ്പിസ്റ്റിന് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക്. 45കാരനായ ബിജോയ് ബ്രൈഡ്വിന്‍ തോമസിനെതിരെയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രൊഫഷന്‍സ് ട്രിബ്യൂണല്‍ സര്‍വീസ് (HCPTS) അച്ചടക്ക നടപടി സ്വീകരിച്ചത്. 2024 മാര്‍ച്ചിലാണ് കേസിന് ആധാരമായ സംഭവം. നിയമപരമായി അനുവദനീയമായ പരിധിയുടെ ഏകദേശം മൂന്നിരട്ടി മദ്യത്തിന്റെ സ്വാധീനത്തിലായിരുന്ന തോമസ് വാഹനം അപകടകരമായ രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സാധുവായ ഡ്രൈവിങ് ലൈസന്‍സില്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയുമാണ് വാഹനം ഓടിച്ചതെന്നും കണ്ടെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട തോമസിന് രണ്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് ഫിസിയോതെറാപ്പിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം സംബന്ധിച്ച് HCPTS അച്ചടക്ക സമിതി അന്വേഷണം നടത്തിയത്. വിചാരണയ്ക്കിടെ തോമസ് മുന്നോട്ടുവച്ച വിശദീകരണങ്ങളാണ് സമിതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്. ഇന്ത്യയില്‍ മദ്യപിച്ചുള്ള വാഹനമോടിക്കല്‍ യുകെയിലേതുപോലെ ഗുരുതരമായി കാണുന്നില്ലെന്നായിരുന്നു തോമസിന്റെ വാദങ്ങളിലൊന്ന്. മദ്യപിച്ച് വാഹനമോടിച്ചതിനെ വലിയ പ്രശ്‌നമായി താന്‍ കാണുന്നില്ലെന്നും അതിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നതില്‍ തനിക്ക് വ്യത്യസ്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി ട്രിബ്യൂണല്‍ രേഖപ്പെടുത്തി. ഈ സമീപനം സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ തോമസിന് മതിയായ ബോധ്യമില്ലെന്ന ആശങ്ക ഉയര്‍ത്തുന്നതായി അച്ചടക്ക സമിതി വിലയിരുത്തി. പൊതുജനങ്ങളുടെ സുരക്ഷയെയും ആരോഗ്യപ്രവര്‍ത്തകരില്‍ സമൂഹം അര്‍പ്പിക്കുന്ന വിശ്വാസത്തെയും ബാധിക്കുന്ന തരത്തിലുള്ള നിലപാടാണിതെന്നും സമിതി ചൂണ്ടിക്കാട്ടി.

2019 മുതല്‍ സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ 'റിലീഫ്സേക്ക് ഫിസിയോ സൊലൂഷന്‍സ്' എന്ന സ്ഥാപനം തോമസ് നടത്തിയിരുന്നതായാണ് വിവരം. പിന്നീട് ഈ സ്ഥാപനം അവസാനിപ്പിച്ച് ഇന്ത്യയില്‍ പുതിയ സ്ഥാപനം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫിസിയോതെറാപ്പിസ്റ്റിന്റെ പെരുമാറ്റവും വിചാരണയ്ക്കിടെ സ്വീകരിച്ച നിലപാടും പൊതുജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണെന്നും ആരോഗ്യപ്രവര്‍ത്തകരില്‍ പ്രതീക്ഷിക്കുന്ന പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടതായും HCPTS വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുകെയില്‍ ഫിസിയോതെറാപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window